കോവിഡ് വ്യാപനം : തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ

0
34

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഒപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കി.

കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ക്ക് ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.