Wednesday
24 December 2025
21.8 C
Kerala
HomeKeralaExclusive സംസ്ഥാനത്ത് കലാപത്തിന് ആർഎസ്എസ്- എസ് ഡിപിഐ നീക്കം, പൊലീസിന് ജാഗ്രതാ നിര്‍ദേശം

Exclusive സംസ്ഥാനത്ത് കലാപത്തിന് ആർഎസ്എസ്- എസ് ഡിപിഐ നീക്കം, പൊലീസിന് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേം ലഭിച്ചത്. സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നാല്‍ മറ്റ് അസ്വാരസ്യങ്ങളുണ്ടാകുമെന്ന് പോലീസിനും സംസ്ഥാന സര്‍ക്കാരിനും ആശങ്കയുണ്ട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുവന്‍ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments