കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകും.ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പട്ട് തിങ്കളാഴ്ച നടന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
സർക്കാർ നേരത്തെ പ്രഖ്യാപിച്ചതു പോലെ ജനുവരിയിലെ ശമ്പളം പുതുക്കിയ നിരക്കിൽ നൽകും. പരിഷ്ക്കരിച്ച ശമ്പള സ്കെയിൽ സംബന്ധിച്ച പരാതികൾ പരിശോധിച്ച് അപാകത ഉണ്ടെങ്കിൽ തിരുത്തും. പ്രതിമാസം 20 ഡ്യൂട്ടിയിൽ താഴെ ജോലി ചെയ്യുന്നവർക്കു സപ്ലിമെന്ററി ആയി മാത്രമേ ശമ്പളം നൽകു എന്ന നിബന്ധന ഒഴിവാക്കും.
ചൈൽഡ് കെയർ അലവൻസ് കാറ്റഗറി ഭേദമന്യേ എല്ലാ വനിതാ ജീവനക്കാർക്കും അനുവദിക്കും. ഒഴിവുള്ള പോസ്റ്റുകളിൽ ആശ്രിത നിയമനം നൽകുന്നതിനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി.