Tuesday
23 December 2025
22.8 C
Kerala
HomeEntertainmentഒന്നാമത്‌ "ജയ്‌ ഭീം'; ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ

ഒന്നാമത്‌ “ജയ്‌ ഭീം’; ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ

പോയവർഷം ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത്‌ എന്തൊക്കെയെന്നതിന്റെ പട്ടിക പുറത്ത്‌. ഗൂഗിൾസ് ഇയർ ഇൻ സേർച്ച് 2021 (Google’s Year in Search 2021) എന്ന പേരിൽ ഗൂഗിളാണ്‌ വിവരങ്ങൾ പുറത്തു വിട്ടത്‌. ലോകം മൊത്തമായി ഉള്ളതും വെവ്വേറെ രാജ്യങ്ങളായും അവലോകനം ചെയ്‌ത് തരംതിരിച്ചാണ് ഈ കണക്കുകൾ പുറത്തുവിടാറുള്ളത്. ഐപിൽ, കോവിഡ് വാക്‌സിൻ രജിസ്ട്രേഷന് വേണ്ടിയുള്ള കോവിൻ പോർട്ടൽ, ഐസിസി ടി20 വേൾഡ് കപ്പ് എന്നിവയാണ് ഇന്ത്യക്കാർ 2021-ൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങൾ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച സിനിമയുടെ പട്ടികയിൽ സൂര്യ നായകനായ തമിഴ് സിനിമ “ജയ് ഭീം’ ഒന്നാം സ്ഥാനത്തും വിക്രം ബത്ര എന്ന സൈനിക ഉദ്യോഗസ്ഥന്റെ യഥാർത്ഥ കഥ വിവരിച്ച ശേർഷാ എന്ന സിനിമ രണ്ടാം സ്ഥാനത്തും എത്തി. സൂപ്പർസ്റ്റാർ വിജയുടെ മാസ്റ്റർ പട്ടികയിൽ ആറാമതും മോഹൻലാൽ അഭിനയിച്ച മലയാള സിനിമ ദൃശ്യം 2 പട്ടികയിൽ ഒമ്പതാം സ്ഥാനത്തും എത്തി.

1993 ൽ തമിഴ്‌നാട്‌ കടലൂർ കമ്മാപുരത്തെ രാജാ കണ്ണിനെ ലോക്കപ്പ് മർദനത്തിൽ കൊന്നതും, തുടർന്ന്‌ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങളും നിയമപോരാട്ടവുമാണ്‌ സിനിമയുടെ കഥ. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രം കഴിഞ്ഞവർഷത്തെ പ്രേക്ഷകരുടെ ഇഷ്‌ടചിത്രങ്ങളുടെ പട്ടികയിലുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments