Thursday
18 December 2025
29.8 C
Kerala
HomeKeralaപതാക പൊട്ടിവീഴൽ, സോണിയയേയും മുരളി അപശകുനമായി കണക്കാക്കുമോ: ചോദ്യവുമായി പി കെ ശ്രീമതി

പതാക പൊട്ടിവീഴൽ, സോണിയയേയും മുരളി അപശകുനമായി കണക്കാക്കുമോ: ചോദ്യവുമായി പി കെ ശ്രീമതി

കോൺഗ്രസിന്റെ പതാക ഉയർത്തുമ്പോൾ പൊട്ടിവീണത് അപശകുനമായി കെ മുരളീധരൻ കണക്കാക്കുമോയെന്ന ചോദ്യവുമായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. ശകുനവും വിശ്വാസവും പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കെ മുരളീധരൻ സോണിയാഗാന്ധി കോൺഗ്രസിന്റെ പതാക ഉയർത്തുമ്പോൾ പൊട്ടിവീണതിനെ എങ്ങനെയാണ് കാണുമെന്ന് ഞാൻ ഭയപ്പെടുന്നു. സോണിയയേയും മുരളി അപശകുനമായി കണക്കാക്കുമോ? സോണിയയെ പണ്ട് മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ചയാളാണല്ലോ മുരളി എന്നതോർക്കുമ്പോൾ മകളുടെ പ്രായമുള്ള ആര്യാ രാജേന്ദ്രനെ ആക്ഷേപിച്ചതിൽ അത്ഭുതമില്ല. ശകുനം പിഴച്ച സ്ഥിതിക്ക് കോൺഗ്രസിന്റെ പതനം ഭയന്ന് കെ മുരളീധരൻ ഇനി ബിജെപിയിൽ ചേരുമോ എന്നും പി കെ ശ്രീമതി ചോദിച്ചു.

RELATED ARTICLES

Most Popular

Recent Comments