പാലക്കാട് ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹി മുതലമട പുളിയന്തോണി നസീറിനെയാണ് (35) അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകികള്‍ക്കു വാഹനവും ആയുധവും നൽകിയത് നസീറാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പ്രതികള്‍ക്ക് കൃത്യം നിര്‍വഹിക്കാനുള്ള വാഹനവും വാളും നല്‍കിയത് നസീറാണെന്നും കൊലപാതകത്തെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.
കൊലപാതകശേഷം വാഹനം തമിഴ്നാട്ടിലെത്തിച്ച് പൊളിക്കാന്‍ വേണ്ട സഹായം നല്കിയതും നസീറാണ്. നസീറിന്റെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കാനിരിക്കെയാണ് അറസ്റ്റ്. നവംബര്‍ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.