പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിതുര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ റിമാന്‍ഡില്‍. പാലോട് കള്ളിപ്പാറ റോസ്ഹില്ലില്‍ അനൂപാണ് (39) റിമാന്‍ഡിലായത്. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലെ തര്‍ക്കത്തില്‍ പൊലീസ് ഇടപെട്ടിരുന്നു. കേസില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് വാഗ്ദാനം നല്കി കുട്ടിയുടെ മാതാവുമായി ആരോപണവിധേയനായ പൊലീസുകാരന് അടുപ്പത്തിലായി. തുടർന്ന് കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതി ശ്രമിച്ചു. മാതാവ് പ്രതിയുടെ പ്രവൃത്തികള്‍ക്ക് കൂട്ടുനിന്നു. കുട്ടിയുടെ മാതാവ് കേസില്‍ രണ്ടാം പ്രതിയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.