പി. ബിജുവിനെകുറിച്ചുള്ള ‘സമരഹൃദയങ്ങളിലെ സഹൃദയൻ’ പ്രകാശനം ചെയ്തു.

0
36

പി. ബിജുവിനെകുറിച്ചുള്ള ‘സമരഹൃദയങ്ങളിലെ സഹൃദയൻ’ എന്ന ഡോക്യൂമെന്ററി സി. പി. ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന പരിപാടിയിൽ സി. പി. ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ, ടി. വി. രാജേഷ്, എ. എൻ. ഷംസീർ. എം. എൽ. എ, എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ. വി. സുമേഷ് എം. എൽ. എ എന്നിവർ വേദിയിൽ സന്നിഹിതരായി.

പി. ബിജുവിന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടിയിൽ പി. ബിജുവിന്റെ ഭാര്യ ഹർഷ, മക്കളായ നീൽ, നാൻ, എസ്. എഫ്. ഐ മുൻ നേതാക്കളായ ഐ. ബി. സതീഷ് എം. എൽ. എ, ചിന്ത ജെറോം, ഐ. സാജു, കിരൺദേവ്, ബെൻഡാർവിൻ, ബിനീഷ് കോടിയേരി, എസ്. പി. ദീപക്, എസ്. എസ്. മനോജ്‌, ഐ. പി. ബിനു, എസ്. വി. കിഷോർ, മനോജ്‌ മരുതംകുഴി, എ. എം. അൻസാരി, അനൂപ് കോവളം, വി. വിനീത്, കെ. എൽ. ജിജി, മറ്റു സുഹൃത്തുക്കളും പങ്കെടുത്തു. സുഹൃത്ത് രവിമോഹന്റെ നേതൃത്വത്തിലാണ് ഡോക്യൂമെന്ററി തയാറാക്കിയത്.