തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ യാര്‍ഡില്‍ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതല്‍ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റമുണ്ടാകും.
ചെന്നൈയില്‍ നിന്ന് രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ചെന്നൈ- ഗുരുവായൂര്‍ പ്രതിദിന സര്‍വീസ് 26 മുതല്‍ ജനുവരി 10 വരെ (30 ഒഴികെയുള്ള ദിവസങ്ങളില്‍) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സര്‍വീസ് നടത്തും. ജനുവരി ഒന്‍പതിനുള്ള ഗുരുവായൂര്‍- ചെന്നൈ എക്സ്പ്രസ് ശ്രീരംഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി സര്‍വീസ് നടത്തും.
മധുര- ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി ആറ് തീയതികളില്‍ താംബരം വരെ സര്‍വീസ് നടത്തും. ചെന്നൈ എഗ്മോര്‍- കാരൈക്കുടി പല്ലവന്‍ എക്സ്പ്രസ് ഈ തീയതികളില്‍ താംബരത്ത് നിന്നു പുറപ്പെടും.
ജനുവരി ആറിന് രാവിലെ ആറിനുള്ള നാഗര്‍കോവില്‍- മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ- മധുര വൈഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്- മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുകള്‍ വൈകി പുറപ്പെടും.