Sunday
11 January 2026
24.8 C
Kerala
HomeKeralaകേരളത്തിൽ നിന്ന് ജമ്മുവിലേക്ക് ടൂറിസ്റ്റ് ട്രെയിന്‍ വരുന്നു

കേരളത്തിൽ നിന്ന് ജമ്മുവിലേക്ക് ടൂറിസ്റ്റ് ട്രെയിന്‍ വരുന്നു

കേരളത്തില്‍ നിന്ന് ജമ്മുവിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ടൂറിസ്റ്റ് ട്രെയിന്‍ സംവിധാനമൊരുക്കി ഐ.ആര്‍.സി.ടി.സി.

ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 2022 മാര്‍ച്ച്‌ 12ന് കേരളത്തില്‍ നിന്ന് പുറപ്പെട്ട് 24ന് തിരികെയെത്തും. രാജസ്ഥാനിലെ കര്‍ണിമാതാ ക്ഷേത്രം, പുഷ്‌കര്‍, അജ്മീര്‍, കുംഭല്‍ഗഡ്, ഉദയ്‌പൂര്‍, അമൃത്സര്‍, ഗാേവ വഴിയാണ് യാത്ര. ടിക്കറ്റ് നിരക്ക് 13,600 രൂപ.

മധുര, രാമേശ്വരം, ധനുഷ്കോടി ട്രെയിന്‍യാത്ര (നിരക്ക് 8,800 രൂപ മുതല്‍), ഡല്‍ഹി, ജയ്പൂര്‍, ആഗ്ര ഗാേള്‍ഡന്‍ ട്രയാംഗിള്‍ വിമാനയാത്ര (26,620 രൂപ മുതല്‍), ഷിംല, മണാലി, കുളു വിമാനയാത്ര (36,100 രൂപ മുതല്‍), അസാം, മേഘാലയ വിമാനയാത്ര (37,400 രൂപ മുതല്‍), നൈനിറ്റാള്‍, ജിം കോര്‍ബെറ്റ്, ഡല്‍ഹി വിമാനയാത്ര (2,600 രൂപ മുതല്‍ ) പാക്കേജുകളും ഐ.ആര്‍.സി.ടി.സി അവതരിപ്പിച്ചു. ഫോണ്‍: 82879 32095.

RELATED ARTICLES

Most Popular

Recent Comments