Monday
12 January 2026
27.8 C
Kerala
HomeKeralaഅമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുകയറി, ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാൾക്ക് ഗുരുതരം

അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുകയറി, ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാൾക്ക് ഗുരുതരം

കോഴിക്കോട് വെസ്റ്റ്ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് മുൻവശത്താണ് അപകടം.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും ബസിനകത്തായി. നാട്ടുകാർ ബസിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

RELATED ARTICLES

Most Popular

Recent Comments