Monday
12 January 2026
27.8 C
Kerala
HomeIndiaലുധിയാനയിലെ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

ലുധിയാനയിലെ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

പഞ്ചാബ് ലുധിയാനയില്‍ കോടതി സമുച്ചത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാം നിലയിലെ ശുചിമുറിക്ക് സമീപം ഉച്ചയ്ക്ക് 12.22നായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ ശുചിമുറി പൂർണമായും തകർന്നു. സമീപത്തെ മുറികളുടെ ജനലുകളും പൊട്ടിത്തെറിച്ചു.

ഭിത്തികൾക്ക് വിള്ളൽ വീണു. ജില്ലാ കോടതി പ്രവൃത്തിച്ചുകൊണ്ടിരിക്കെയായിരുന്നു സ്ഫോടനമെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലം പൂർണമായും പൊലീസ് നിയന്ത്രണത്തിലാക്കി. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജില്ലാ കമ്മിഷണറുടെ ഓഫീസിന് സമീപമാണ് കോടതി സമുച്ചയം.

RELATED ARTICLES

Most Popular

Recent Comments