Monday
12 January 2026
33.8 C
Kerala
HomeIndiaതമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്‌ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്നലെ 9 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എറണാകുളത്തെത്തിയ 6 പേർക്കും തിരുവനന്തപുരത്തെത്തിയ 3 പേർക്കുമാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 24 ആയി.

അതേസമയം, രാജ്യത്തെ ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments