സാമൂഹ്യ മാധ്യമത്തിലൂടെ പ്രകോപനപരമായ സന്ദേശം പങ്കുവച്ച യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് കുരീപ്പുഴ തായ്വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ സെയ്ദ് അലി (28) ആണ് പിടിയിലായത്. ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
ജില്ല പൊലീസ് മേധാവി ടി നാരായണൻറ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ സൈബർ പട്രോളിങ്ങിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്. തുടർന്ന് വിവരം കൊല്ലം വെസ്റ്റ് പോലീസിന് കൈമാറി. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്ക് വച്ചതായി വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.