യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ വിദ്യാർഥിനിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചാണ് പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർ മാതൃകയായത്.
കണ്ടക്ടർ പത്തനാപുരം മഞ്ചളൂർ സ്വദേശി വർഗീസ് സാമുവേലും കൊട്ടാരക്കര പളളിക്കൽ സ്വദേശി ഷിബു.ടിയുമാണ് ആലപ്പുഴ സ്വദേശിനായ ദേവ പ്രിയയുടെ ജീവൻ രക്ഷിച്ചത്.
20/12/2021 പുലർച്ചെ അഞ്ച് മണിയ്ക്ക് പത്തനാപുരത്ത് നിന്ന് പുറപ്പെട്ട അമൃത മെഡിക്കൽ കോളേജ് ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. പതിവിലും തിരക്കുണ്ടായിരുന്ന ബസ് അരൂരിനോട് അടുത്തപ്പോഴാണ് ആലപ്പുഴയിൽ നിന്നും കയറിയ യാത്രക്കാരി യായ വിദ്യാർഥിനിക്ക് അസ്വസ്തതകൾ ഉണ്ടായത്. സഹയാത്രികർ സംഭവം കണ്ടക്ടറായ വർഗീസ് സാമുവേലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഉടൻ അദ്ദേഹം വിദ്യാർഥിനിക്ക് സീറ്റിൽ കിടക്കാനുള്ള സൗകര്യം ചെയ്യുകയും അതോടൊപ്പം അരൂർ ജംഗ്ഷനിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബസ് വിടാൻ ഡ്രൈവറായ ഷിബുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
ബസ് വേഗത്തിൽ ആരൂരിലെത്തിയപ്പോൾ
തനിക്ക് കുഴപ്പമില്ലന്നും അടുത്ത സ്റ്റോപ്പിലിറങ്ങി കൊളളാം എന്നും വിദ്യാർഥിനി പറഞ്ഞതനുസരിച്ച് ബസ് യാത്ര തുടർന്നു. എന്നാൽ അരൂർ ടോൾപ്ലാസയ്ക്ക് സമീപം എത്തിയപ്പോഴേക്കും വിദ്യാർഥിനി അബോധാവസ്ഥയിലായി. ഉടൻ തന്നെ മറ്റ് സ്റ്റോപ്പുകളിൽ നിർത്താതെ ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ച് പെൺകുട്ടിക്ക് ചികിത്സ നൽകി.
മാതൃകാപരമായ ഈ പ്രവർത്തി
ചെയ്ത വർഗീസ് സാമുവേലും
ഷിബു.റ്റി യ്ക്കും ടീം കെ.എസ് .ആർ.ടി.സി യുടെ
അഭിനന്ദനങ്ങൾ.
കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08
#ksrtc#cmd#ptpm