പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ലെന്ന് ഹൈക്കോടതി; ഹരജിക്കാരന് പിഴ

0
32

കോവിഡ് വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ആറാഴ്‌ചയ്‌ക്കകം പിഴ കേരള ലീ​ഗൽ സർവീസ് സൊസൈറ്റിയിൽ അടയ്‌ക്കണം.

ഹരജിയ്‌ക്ക്‌ പിന്നില്‍ രാഷ്‌ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തീർത്തും ബാലിശമായ ഹരജിയാണ്, പൊതുതാല്‍പര്യമല്ല, പ്രശസ്‌തി താല്‍പര്യമാണ് ഹരജിയ്‌ക്ക്‌ പിന്നിലെന്നും ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹരജികള്‍ പ്രോല്‍സാഹിപ്പിക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു.

കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹരജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ വാക്‌സിൻ എടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനം ആണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.