Monday
12 January 2026
20.8 C
Kerala
HomeIndiaരാഷ്​ട്രപതി ചൊവ്വാഴ്ച കേരളത്തിൽ, സുരക്ഷാ ക്രമീകരണം ശക്തമാക്കി

രാഷ്​ട്രപതി ചൊവ്വാഴ്ച കേരളത്തിൽ, സുരക്ഷാ ക്രമീകരണം ശക്തമാക്കി

നാലുദിവസത്തെ ​സന്ദര്‍ശനത്തിനായി രാഷ്​ട്രപതി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ച കേരളത്തിലെത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് രാഷ്​ട്രപതി കേരളത്തിലെത്തുന്നത്.

21ന്​ കാസര്‍കോട്​ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ്​ അ​ദ്ദേഹം ആദ്യം പ​ങ്കെടുക്കുക. കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6.35ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തും.

22ന്​ രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവികസേനയുടെ ഓപ്പറേഷനല്‍ ഡെമോൺസ്റ്റേഷൻ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദർശനം. 23ന് തിരുവനന്തപുരത്ത് നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം 24ന് രാവിലെ 9.50ന് ഡല്‍ഹിയിലേക്ക് മടങ്ങും.

RELATED ARTICLES

Most Popular

Recent Comments