Tuesday
23 December 2025
18.8 C
Kerala
HomeEntertainmentതാരസംഘടന തെരഞ്ഞെടുപ്പ്: ശ്വേതാ മേനോനും മണിയന്‍ പിള്ളരാജുവും വൈസ് പ്രസിഡന്റുമാർ

താരസംഘടന തെരഞ്ഞെടുപ്പ്: ശ്വേതാ മേനോനും മണിയന്‍ പിള്ളരാജുവും വൈസ് പ്രസിഡന്റുമാർ

താരസംഘടനയായ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ഔദ്യോഗിക പാനല്‍ മുന്നോട്ടുവെച്ച മൂന്ന് സ്ഥാനാര്‍ഥികളെ പിന്നിലാക്കി മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവര്‍ വിജയിച്ചു.ഔദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവര്‍ പരാജയപ്പെട്ടു.

ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ സ്ഥാനാര്‍ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വതന്ത്രമായി മത്സരിക്കുകയായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു വിജയിക്കുകയായിരുന്നു. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍ പിള്ളരാജുവും തെരഞ്ഞെടുക്കപ്പെട്ടു.

ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി, മുകുന്ദന്‍, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ചത്. ഇവര്‍ക്കെതിരെ വിജയ് ബാബു,ലാല്‍, നാസര്‍ ലത്തീഫ് എന്നിര്‍ മത്സരിച്ചു. നിലവില്‍ ഔദ്യോഗിക പാനലിലെ ഒമ്പത് പേരും ലാലും വിജയ് ബാബുവുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES

Most Popular

Recent Comments