ആലപ്പുഴ നഗരസഭ രാജ്യത്ത് ഒന്നാമത്

0
175

2008 മുതൽ തദ്ദേശീയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലും മലമ്പനി മരണങ്ങൾ ഇല്ലാത്തതിനാലും പുറത്തു നിന്നും എത്തിയ മലമ്പനി കേസുകളിൽ നിന്നും മലമ്പനി തദ്ദേശീയമായി പുനപ്രവേശനം ചെയ്യാത്തതിനാലും അതിഥി തൊഴിലാളികളുടെ സമയ ബന്ധിതമായ രക്ത പരിശോധനയിൽ പോസിറ്റീവ് കേസുകൾ ഇല്ലാത്തതിനാലുമാണ് ആലപ്പുഴ നഗരസഭയെ ദേശീയ തലത്തിൽ തന്നെ പ്രഥമ മലമ്പനി വിമുക്ത നഗരമായി തിരഞ്ഞെടുത്തത്.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റേയും സംസ്ഥാന സർക്കാരിൻ്റെ സുസ്ഥിര വികസന ലക്ഷ്യം പ്രോജക്ടിൻ്റേയും നേതൃത്വത്തിലാണ് തിരഞ്ഞെടുത്തത്.