വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ചു

0
65

വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. പോലീസും ഇലക്‌ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണം. ഇന്ന് രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. താലൂക്ക് ഓഫീസ് കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.

ഓഫിസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാർ പറയുന്നു. 2019ന് മുൻപുള്ള ഫയലുകളാണ് കത്തിയത്. സമാന്തര സംവിധാനം ഒരുക്കാൻ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുരാവസ്‌തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടമാണ് കത്തി നശിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെകെ രമയും രംഗത്തെത്തി.