വെഞ്ഞാറമൂടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകൾ തറത്തരികത്ത് വീട്ടിൽ ശ്രീജ (26) യാണ് മരിച്ചത്. ഒൻപത്, ഏഴ്, മൂന്നര വയസുള്ള കുട്ടികളാണ് ഇവർക്കുള്ളത്. മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം ഉള്ളിൽ ചെന്ന മൂന്ന് മക്കളുടേയും നില ഗുരുതരമായി തുടരുന്നു.
ഇവരുടെ ഭർത്താവ് ബിജു പുനെയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു കാലമായി ഇയാൾ കുടുംബവുമായി അകൽച്ചയിലായിരുന്നു. കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നതും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.