Thursday
18 December 2025
24.8 C
Kerala
HomeKeralaകൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ്‌ നാളെ മുതൽ; ഓടുക സ്പെഷ്യൽ ട്രെയിനായി

കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ്‌ നാളെ മുതൽ; ഓടുക സ്പെഷ്യൽ ട്രെയിനായി

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന കൊല്ലം-ചെങ്കോട്ട പാസഞ്ചർ സർവീസ്‌ നാളെ മുതൽ പുനഃരാരംഭിക്കും. സ്പെഷ്യൽ ട്രെയിനായിട്ടാകും റെയിൽവേ തീവണ്ടി സർവീസ് പുനഃരാരംഭിക്കുന്നത്. 15ന് ചെങ്കോട്ട-കൊല്ലം, 16ന് കൊല്ലം-ചെങ്കോട്ട പാസഞ്ചറുകൾ ഓടിത്തുടങ്ങും.

പാസഞ്ചറിൽ 10 രൂപ ആയിരുന്ന മിനിമം ടിക്കറ്റ്‌ നിരക്ക്‌ സ്പെഷ്യൽ ട്രെയിനുകളിൽ 30 രൂപയാണ്. രാവിലെ 10.20ന് കൊല്ലത്തുനിന്നും 11.35ന്‌ ചെങ്കോട്ട നിന്നും ട്രെയിൻ പുറപ്പെടും. ഈ ട്രെയിനുകളിൽ റിസർവേഷൻ ഇല്ല. സീസൺ ടിക്കറ്റുകാർക്ക് യാത്രചെയ്യാം. ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, ഒറ്റക്കൽ, കുരി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ല.

ചെങ്കോട്ട-കൊല്ലം സ്പെഷ്യൽ എത്തിച്ചേരുന്ന സമയം: 11.45 ഭഗവതിപുരം, 12.25 ന്യൂ ആര്യങ്കാവ്, 12.40 തെന്മല, 1.11 ഇടമൺ, 1.45 പുനലൂർ, 1.55 ആവണീശ്വരം, 2.11 കൊട്ടാരക്കര, 2.21 എഴുകോൺ, 2.40 കുണ്ടറ, 2.53 കിളികൊല്ലൂർ, 3.35 കൊല്ലം.

കൊല്ലം-ചെങ്കോട്ട സ്പെഷ്യൽ ട്രെയിൻ സമയക്രമം : രാവിലെ 10.20 കൊല്ലം, 10.30 കിളികൊള്ളൂർ, 10.42 കുണ്ടറ, 10.56 എഴുകോൺ, 11.06 കൊട്ടാരക്കര, 11.22 ആവണീശ്വരം, 11.45 പുനലൂർ, 12.05 ഇടമൺ, 12.28 തെന്മല, 12.56 ന്യൂ ആര്യങ്കാവ്, 1.30 ഭഗവതിപുരം, 2.20 ചെങ്കോട്ട.

RELATED ARTICLES

Most Popular

Recent Comments