സംഘ പരിവാറും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

0
84

വലിയ തോതിലുള്ള വർഗീയവേല പ്രചാരകരായി മുസ്ലിംലീഗ് മാറിയെന്നും രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ നവമാധ്യമങ്ങളെ ഉപയോഗപ്പെടുകയാണ്. ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് കടുത്ത വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നവമാധ്യമങ്ങളിൽ അടക്കം ഒരു കൂട്ടർ നടത്തുന്ന പ്രചാരവേളകൾ. സംഘ്പരിവാറും ഇസ്ലാമിസ്റ്റുകളും പരസ്പരം സഹായിക്കുകയാണ്. സമാധാനം ആഗ്രഹിക്കുന്ന മുസ്ലിം സമുദാഹത്തെ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണ് ലീഗ്. വഖഫ് വിഷയത്തില്‍ കടുത്ത വർഗീയ നിലപാടാണ് ലീഗ് ഏറ്റെടുത്തിരിക്കുന്നത്.

ഇത്തരം നീക്കത്തെ എതിർക്കുന്ന ആദരണീയരായ സമുദായ നേതാക്കളെ ലീഗ് നേതാക്കള്‍ ആക്ഷേപിക്കുന്നു. പരസ്പര സഹവര്‍ത്തിത്വമാണ് മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ ഇത് തകര്‍ക്കാനാണ് ഇവരെ പോലുള്ളവരുടെ ശ്രമമെന്നും ഈ ശ്രമത്തെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു ജനങ്ങളെ വ്യത്യസ്ത അറകളിലാക്കി നിര്‍ത്താനാണ് ശ്രമം ഇത്തരക്കാരുടെ ലക്ഷ്യമെന്നും. ഇതിന് ബദലായി വികസനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.