ആലപ്പുഴയിൽ ഭർത്താവിന്റെ മർദനത്തിനിരയായ യുവതി മരിച്ചു

0
136

ആലപ്പുഴയിൽ ഭർത്താവിന്റെ മർദനത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് വെളിയിൽ അന്നമ്മ (35) ആണ് മരിച്ചത്. ഭർത്താവ് യേശുദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്.

ഇന്നലെയാണ് പുന്നപ്ര വടക്കുപഞ്ചായത്ത് പതിമൂന്നാം വാർഡ് വെളിയിൽ അന്നമ്മയ്ക്ക് ഭർത്താവിന്റെ മർദനമേറ്റത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ അന്നമ്മയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മരണകാരണം സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണമെന്ന് പൊലീസ് പറഞ്ഞു.

അന്നമ്മയും ഭർത്താവുമായി നാളുകളായി വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യേശുദാസൻ മദ്യപിച്ച് വീട്ടിലെത്തുകയും അന്നമ്മയെ മർദിച്ചെന്നും കസേര കൊണ്ട് തലയ്ക്കടിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.