Wednesday
17 December 2025
30.8 C
Kerala
HomeKeralaറിയാസിനും വീണയ്ക്കുമെതിരായ അധിക്ഷേപം; അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

റിയാസിനും വീണയ്ക്കുമെതിരായ അധിക്ഷേപം; അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ ഭാര്യ വീണ വിജയനെയും വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

മുസ്‌ലിംലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ അബ്ദുള്‍ റഹ്മാന്‍ നടത്തിയ പരാമര്‍ശം വ്യക്തി എന്ന നിലയില്‍ റിയാസിന്റെയും സ്ത്രീ എന്ന നിലയില്‍ വീണയുടെയും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. മനുഷ്യാവകാശ ലംഘനത്തിനും വ്യക്തിഹത്യയ്ക്കും അപവാദ പ്രചാരണത്തിനും അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ മനുഷ്യാവകാശ ദിനത്തില്‍ തന്നെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments