Thursday
18 December 2025
22.8 C
Kerala
HomeKeralaകൊച്ചി മേയർക്ക് ഐക്യരാഷ്ട്ര സഭയുടെ ഫെലോഷിപ്പ്

കൊച്ചി മേയർക്ക് ഐക്യരാഷ്ട്ര സഭയുടെ ഫെലോഷിപ്പ്

യു.എൻ എക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യാ ആന്റ് ദി പസഫിക്, .യു.എൻ-ഹാബിറ്റാറ്റ്, യു.എൻ. യൂണിവേഴ്സിറ്റി – ഇസ്റ്റിറ്റ്യൂട്ട് ഫോർ ദി അഡ്വാൻസ്ഡ് സ്റ്റഡി ഓഫ് സസ്റ്റൈനബിലിറ്റി (UNU-IAS), ദി അസോസിയേഷൻ ഓഫ് പസഫിക് റിം യൂണിവേഴ്സിറ്റീസ് (APRU), യുണൈറ്റഡ് സിറ്റീസ് ആന്റ് ലോക്കൽ ഗവൺമെന്റ്സ് ഏഷ്യാ-പസഫിക് (UCLG ASPAC) , ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ എൻവയോൺമെന്റ് സ്ട്രാറ്റജീസ്(IGES) എന്നിവർ സംയുക്തമായി നൽകി വരുന്ന അന്തർദേശീയ ഫെലോഷിപ്പിനാണ് മേയർ എം. അനിൽകുമാർ അർഹനായത്.

ഏഷ്യയിലെയും പസഫിക് മേഖലയിലെയും തിരഞ്ഞെടുക്കപ്പെട്ട മേയർമാർക്കും ഗവർണർമാർക്കുമാണ് ഫെലോഷിപ്പ് നൽകാറുള്ളത്. പ്രസ്തുത സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏഷ്യാ പസഫിക് മേയേഴ്സ് അക്കാദമിയാണ് ഇതിന്റെ ഭാഗമായുള്ള പരിശീലനം നൽകുക.

നഗരങ്ങളുടെ ആസൂത്രണം , ഡിസൈനിംഗ്,സുസ്ഥിര നഗരവികസനം നടപ്പിലാക്കൽ, സുസ്ഥിര വികസന കാര്യങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാനും നേതാക്കളുടെ ഒരു ശൃംഖല വളർത്തിയെടുക്കാനും കഴിവുകൾ സ്വയം വികസിപ്പിക്കാൻ അവരെ സജ്ജരാക്കാനും , സ്വയം പഠനം സുഗമമാക്കാനുമാണ് അക്കാദമി ഈ ഫെലോഷിപ്പിലൂടെ ശ്രമിക്കുന്നത് കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പരിശീലനം ഓൺലൈൻ ആയി zoom പ്ലാറ്റ്ഫോം വഴി നടത്താനാണ് അക്കാഡമി തീരുമാനിച്ചിരിക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments