കാസർകോട് ജില്ലയുടെ വികസനത്തിന് പുതിയ ഗതിവേഗം പകരുക എന്ന ലക്ഷ്യത്തോടെ എംകെഎസ് ഗ്രൂപ്പ് ആരംഭിക്കുന്ന “ബേക്കൽ വാലി” പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഇതിന്റെ ഭാഗമായി “ബേക്കൽ വാലി” ലോഗോ ആഹ്ലാദകരമായ അന്തരീക്ഷത്തിൽ പ്രകാശനം ചെയ്തു. ദുബായ് ദേരയിലെ പേൾ ക്രീക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഷംസുദ്ദീൻ നെല്ലറ എംകെഎസ് ഗ്രൂപ്പ് ചെയർമാൻ നൗഷാദ് എംകെഎസിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ എം കെ എസ് സിയാദ്, നവാസ് മുഹമ്മദ്, ഷാജഹാൻ മൊഗ്രാൽ, ഖാലിദ്, സക്കറിയ, ഷിബിൻ അബ്ദുല്ല, അബ്ദുല്ല ആറങ്ങാടി, സലാമ് കന്യപ്പാടി, ടി ആർ ഹനീഫ്, അഷറഫ്, സ്റ്റീൽ നൗഷാദ്, സമീർ തുടങ്ങിയവർ പങ്കെടുത്തു.
കുറഞ്ഞ മുതൽമുടക്കിൽ ബേക്കൽ വാലി പദ്ധതിയിൽ ബിസിനസ് ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ടാണ് പ്രോജക്റ്റ് ആരംഭിക്കുന്നത്. ഇതിനൊപ്പം അവധി ദിനങ്ങളും ഇടവേളകളും ചെലവഴിക്കാൻ നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തമായ ഒരിടവും എംകെഎസ് ഗ്രൂപ്പ് ഒരുക്കുന്നു. പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി മുഗു റോഡിൽ .20,000 ചത്രുരശ്രയടിയുള്ള കെട്ടിട സമുച്ചയത്തിലാണ് ആദ്യഘട്ടം ആരംഭിക്കുക. അടുത്തവർഷം ജനുവരിയിൽ ആദ്യഘട്ടം തുടങ്ങും. വിനോദം, ആരോഗ്യം, കായികം, ഭക്ഷണം എന്നീ മേഖലകൾ ഉൾക്കൊള്ളിച്ചുള്ള പദ്ധതിയാണിത്.
രണ്ടു നിലകളുള്ള കെട്ടിടസമുച്ചയത്തിന്റെ ആദ്യ നിലയിൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, റസ്റ്റോറന്റ്, പാർട്ടി ഹാൾ എന്നിവ ഉണ്ടാകും.
ഒരേ സ്ഥലത്ത് പാർട്ടി ഹാൾ ആയും റസ്റ്റോറന്റായും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് സജ്ജീകരണം. സ്ത്രീകൾക്ക് അവരുടെ സ്വകാര്യത ഭംഗപ്പെടാത്ത തരത്തിൽ ഉപയോഗപ്പെടുത്താവുന്ന വനിതാ ഹെൽത്ത് ക്ലബ്ബും ആരംഭിക്കും. ഒപ്പം മെൻസ് ഫിറ്റ്നെസ്, കിഡ്സ് പ്ലേ സോൺ എന്നിവയും ഉണ്ടാകും. വിനോദ-കായിക മേഖലകളിൽ ക്രിക്കറ്റ് നെറ്റ് പരിശീലനം, കബഡി, ക്രിക്കറ്റ്, ഫുടബോൾ, വോളിബോൾ എന്നിവയടക്കം ഉള്ള പാക്കേജ് ലഭ്യമാക്കും.
ബിസിനസ് മേഖലയിൽ ഇലക്ട്രോണിക്സ്, ഹോം അപ്ലേയൻസ് ഷോറൂം, ഫർണിച്ചർ ആൻഡ് ഹോം അപ്ലേയൻസ് ഷോറും എന്നീ പ്രൊജക്റ്റും ഉണ്ടാകും. നിലവിൽ രാജ്യത്ത് സ്തുത്യർഹമായി പ്രവർത്തിക്കുന്ന ബിസിനസ് ഗ്രൂപ്പിന് മുൻഗണന നൽകി പല കമ്പനികളുടെ കീഴിൽ സംയുക്ത സംരംഭം ആയാണ് ഈ പ്രോജക്ട്.
കേരളത്തിലെ പ്രമുഖ ഹോം അപ്ലേയൻസ് ഷോറൂമായ വൈറ്റ്‌മാർട്ടുമായാണ് ഹോം അപ്ലേയൻസ് ഷോറൂം പ്രോജക്ട്. ഏഴ് ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബറായ കരാട്ടെ മാസ്റ്റർ അഷ്റഫിന്റെ നേതൃത്വത്തിലുള്ള ബിസിനസ് ടീമാണ് കരാട്ടെ ആൻഡ് ഫിറ്റ്നസ് അക്കാദമി. ഇന്നോവറ്റീവ് മാർക്കറ്റിംഗ് പ്ലാനിലൂടെ 2012 മുതൽ കാസർകോട് പ്രവർത്തിക്കുന്ന മൈക്രോ കോർപ്പസ് കമ്പനിയുമായി ചേർന്നാണ് ഫർണിച്ചർ ആൻഡ് ഹോം അപ്ലേയൻസ് ഷോറും പദ്ധതി നടപ്പാക്കുക.
2022 ജനുവരിയിൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്ന് എംകെഎസ് ഗ്രൂപ്പ് ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9526741344 എന്ന നമ്പറിൽ ബന്ധപ്പെടാം.