മുസാബഖ കലാസാഹിത്യ മത്സരം 24, 25 തീയതികളിൽ

0
271

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുത്തിഗെ റെയ്ഞ്ച് സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരം ഡിസംബർ 24, 25 തീയതികളിൽ മുഗുറോഡിൽ സംഘടിപ്പിക്കും. മുസാബഖ 2കെ21 എന്ന പേരിലാണ് കലാസാഹിത്യ മത്സരം. 24 ന് വൈകിട്ട് അഞ്ചിന് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്യും.

കലാസാഹിത്യമത്സരത്തിന്റെ ഭാഗമായി 24 ന് വൈകിട്ട് നാലുമണിക്ക് വിളംബരജാഥ നടത്തും. പുത്തിഗെ റെയ്‌ഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും.