Monday
12 January 2026
23.8 C
Kerala
HomeKeralaകൈക്കൂലി: കാസർകോട്ട് കൃഷി ഓഫീസര്‍ വിജിലൻസ് പിടിയിൽ

കൈക്കൂലി: കാസർകോട്ട് കൃഷി ഓഫീസര്‍ വിജിലൻസ് പിടിയിൽ

സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയും ചെങ്കള കൃഷി ഓഫീസറുമായ പി ടി അജിയെയാണ് വിജിലന്‍സ് ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് അയ്യായിരം രൂപയും പിടിച്ചെടുത്തു.

സുഭിക്ഷം സുരക്ഷിതം പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയത്. പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരു മാസത്തെ തുക ഓഫീസര്‍ക്ക് നല്‍കണം എന്നായിരുന്നു ആവശ്യം. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതി നൽകിയത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു മാസത്തെ പണമായ ഏഴായിരം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതില്‍ അയ്യായിരം രൂപ വാങ്ങിയത് കമ്പ്യൂട്ടർ വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. ബാക്കി രണ്ടായിരം രൂപ ഉടനെ എത്തിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഒരു കാരണവശാലും പണം നല്‍കരുതെന്ന് പാടശേഖരം സെക്രട്ടറി പറഞ്ഞുവെന്നും മറ്റൊരാളില്‍ നിന്ന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments