സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഡിസംബർ 9ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ വച്ച് പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കും.
തൃശൂർ സിറ്റി പോലീസ് പരിധിയിൽ വരുന്ന പരാതി വിഷയങ്ങൾ പൊതുജനങ്ങൾക്ക് സിറ്റി കമ്മീഷണർ ഓഫീസിലെ ഫ്രണ്ട് ഓഫീസിൽ നേരിട്ടോ പോലീസ് സ്റ്റേഷൻ പി.ആർ. ഒമാർ മുഖാന്തിരമോ ഇ-മെയിൽ വഴിയോ നൽകാം.
അവ 2021 ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചു മണിക്കുമുമ്പായി ലഭിക്കണം. പൂർണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ പരാതിയിൽ എഴുതേണ്ടതാണ്.
ഇ-മെയിൽ വിലാസം: cptsr.pol@kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2423511
