വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും കേരളം മാതൃക: മുഖ്യമന്ത്രി

0
105

വനപരിപാലനത്തിലും വന്യജീവി സംരക്ഷണത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോകനിലവാരത്തിൽ നവീകരിച്ച കോട്ടൂർ ആനപരിപാലന കേന്ദ്രം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവികൾ മനുഷ്യരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നുണ്ട്.

വന്യജീവി സംഘർഷ ലഘൂകരണത്തിന് 938 കോടിരൂപയുടെ പദ്ധതികൾ നടപ്പാക്കി വരികയാണ്. സ്ഥിരമായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നാട്ടാനകൾ, കൂട്ടം തെറ്റുന്ന കുട്ടിയാനകൾ എന്നിവയുടെ സംരക്ഷണവും സർക്കാരിന്റെ ചുമതലയാണ്. ഇതിനെല്ലാം പരിഹാരമാകുന്നതാണ് ‍ആനപുരധിവാസ കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആനപരിപാലന കേന്ദ്രം വനംവകുപ്പിന്റെ അഭിമാന പദ്ധതിയാണെന്ന് അധ്യക്ഷനായ മന്ത്രി കെ രാജു പറഞ്ഞു. സി കെ ഹരീന്ദ്രൻ എംഎൽഎ, വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, മുഖ്യ വനംമേധാവി പി കെ കേശവൻ, പിസിസിഎഫ് ബെന്നിച്ചൻ തോമസ്, സിഎഫ് ഡോ. ആടലരശൻ തുടങ്ങിയവർ സംസാരിച്ചു.