മഴ കഴിഞ്ഞാലുടൻ റോഡ് പണി; 119 കോടി അനുവദിച്ചതായി മന്ത്രി

0
74

‌‌മഴ കഴിഞ്ഞാൽ ഉടൻതന്നെ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്‌ത്‌ കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

നിലവിൽ കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്റ്റ് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. അതേസമയം റോഡുകൾ ജല അതോറിറ്റി പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി എന്നും മന്ത്രി അറിയിച്ചു.

‘ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണും. വിഷയത്തിൽ ശക്‌തമായ നടപടിയുണ്ടാകും’, മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.