കോവിഡ് ‘ഒമൈക്രോൺ’ വകഭേദം; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി

0
73

പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് യാത്രാവിലക്ക്.

ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. തിങ്കളാഴ്ച മുതൽ നിയന്ത്രണം നിലവിൽ വരും.