ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ച് പേര്‍ ചേര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മറ്റ് മൂന്നുപേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലും സംഘത്തില്‍ എട്ട്‌പേര്‍ ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചയാളുടെ മൊഴിയാണ് റിപ്പോര്‍ട്ടിലുള്ളത്. സഞ്ജിത്തിനെ വെട്ടിയശേഷം നാലുപേര്‍ കാറില്‍ നിന്നിറങ്ങി മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് തിരിച്ച് പോയതെന്ന് മൊഴിയില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായ പ്രതികള്‍. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.
സഞ്ജിത്തിനെ പാലക്കാട് മമ്പറത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. സഞ്ജിത്തിന്റെ ശരീരമാസകലം വെട്ടേറ്റപാടുകളുണ്ടായിരുന്നു.