Wednesday
17 December 2025
26.8 C
Kerala
HomeKeralaസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് ഒൻപത് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനി,ഞായർ ദിവസങ്ങളിൽ പന്ത്രണ്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

അതേസമയം ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു. ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് കുറഞ്ഞത്.

RELATED ARTICLES

Most Popular

Recent Comments