ഇടുക്കി കട്ടപ്പനയിൽ വൈദ്യുതാഘാതമേറ്റ് കെ എസ്ഇ ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി വാഴവര സ്വദേശി എം വി ജേക്കബാണ് മരിച്ചത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയോടെ വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ജീവനക്കാരന് വൈദ്യുതാഘാതമേറ്റ്. തൽക്ഷണം തന്നെ ഇദ്ദേഹം മരിക്കുകയായിരുന്നു. ട്രാൻസ്ഫോമർ ഉൾപ്പെടെ ഓഫ് ചെയ്തിട്ടാണ് അറ്റകുറ്റപ്പണി നടന്നതെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല.