Thursday
18 December 2025
23.8 C
Kerala
HomeKeralaകാലാവസ്ഥ അനുകൂലം; ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

കാലാവസ്ഥ അനുകൂലം; ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി

ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്.

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments