Monday
12 January 2026
20.8 C
Kerala
HomeIndiaനടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു.

ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോ​ഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ വീരമേ വാ​ഗൈ സൂഡും ആണ് അവസാന ചിത്രം.

2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചത്. നകുൽ, സുനെെന എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.

2012 ൽ മനോഹറിന്റെ മകൻ പത്തുവയസ്സുകാരൻ രാജൻ സ്കൂളിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചത് വലിയ ചർച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ നീന്തൽ പരിശീലകനടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.

RELATED ARTICLES

Most Popular

Recent Comments