ദ്വിദിന ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുക: സിഐടിയു

0
49

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ അടുത്ത ബജറ്റ്‌ സമ്മേളന കാലയളവിൽ നടക്കുന്ന ദ്വിദിന അഖിലേന്ത്യ പൊതുപണിമുടക്ക്‌ വൻ വിജയമാക്കാൻ സിഐടിയു ജനറൽ കൗൺസിൽ ആഹ്വാനം ചെയ്‌തു.

മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെയാണ്‌ പണിമുടക്ക്‌. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുതലാളിത്തവ്യവസ്ഥ പരാജയമാണെന്ന്‌ കോവിഡ്‌ മഹാമാരി തെളിയിച്ചെന്ന്‌ കൗൺസിൽ ചൂണ്ടിക്കാട്ടി.

ജനറൽ സെക്രട്ടറി തപൻ സെൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ ഹേമലത അധ്യക്ഷയായി. സുന്ദരയ്യ വിജ്ഞാന കേന്ദ്രം ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സിഐടിയു തെലങ്കാന സംസ്ഥാന പ്രസിഡന്റ്‌ ചുക്ക രാമുലു സ്വാഗതം പറഞ്ഞു. യോഗം 18 വരെ തുടരും. 38 ദേശീയ ഭാരവാഹികൾ അടക്കം കൗൺസിലിലെ 350 അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നു.