ഐഎസ്‌ആർഒ ഇടപെട്ടു ; ചന്ദ്രനിൽ ആ അപകടം ഒഴിവായി

0
59

ചന്ദ്രനിൽ അപ്രതീക്ഷിതമായി ഉണ്ടാകേണ്ടിയിരുന്ന ‘കൂട്ടിയിടി’ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞരുടെ ജാഗ്രതയിൽ ഒഴിവായി. രണ്ടു ഉപഗ്രഹം കൂട്ടിയിടിച്ചുള്ള തകർച്ച ഒഴിവായത്‌  സാങ്കേതിക മികവിനാൽ.

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ഉപഗ്രഹമായ ചാന്ദ്രയാനും നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററുമാണ്‌ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. രണ്ടു വ്യത്യസ്‌ത പാതയിൽ ചന്ദ്രനെ ചുറ്റി പഠനം നടത്തുന്ന ഉപഗ്രഹങ്ങളാണ് ഇവ. നിശ്ചിത പാതയിൽനിന്ന്‌ ഇവ തെന്നിനീങ്ങുന്നത്‌ ഐഎസ്‌ആർഒ കണ്ടെത്തി നാസയെ അറിയിച്ചു.

2009ൽ വിക്ഷേപിച്ച നാസ ഉപഗ്രഹം മതിയായ ഇന്ധനമില്ലാത്തതിനാല്‍ വഴിതിരിക്കാനായില്ല. ചാന്ദ്രയാനിൽ ഇന്ധനമുള്ളതിനാൽ ഐഎസ്‌ആർഒ ദൗത്യം ഏറ്റെടുത്തു. ചാന്ദ്രയാനിലെ ലിക്വിഡ്‌ അപോജി മോട്ടോർ പ്രവർത്തിപ്പിച്ച്‌ മറ്റൊരു പഥത്തിലേക്ക്‌ മാറ്റി. ഒരു കിലോഗ്രാം ഇന്ധനം അരമണിക്കൂറോളം ജ്വലിപ്പിക്കേണ്ടി വന്നു. ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമാണ് ഇത് നിര്‍വ്വഹിച്ചത്. കൂട്ടിയിടി ഒഴിവാക്കാൻ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളെ വഴിതിരിച്ചുവിടാറുണ്ട്‌. ഈ വർഷം ആറുപ്രാവശ്യം ഇത്തരം ദൗത്യം ഐഎസ്‌ആർഒ നടത്തി. എന്നാൽ, ഭൂമിക്ക്‌ അപ്പുറത്തുള്ള പേടകത്തിന്റെ ​ഗതിമാറ്റുന്നത് ആദ്യം.