കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളിയെ കണ്ണൂർ ജില്ലയിലെ ഒളിസങ്കേതത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു

0
46

കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളിയെ കണ്ണൂർ ജില്ലയിലെ ഒളിസങ്കേതത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കവർച്ചാകേസുകളിൽ പ്രതിയും പത്തു വർഷം മുമ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കോഴിക്കോട് വളയം കല്ലാച്ചി ലക്ഷം വീട് കോളനിയിലെ രാജനെയാണ് മലപ്പുറം ജില്ലാ ക്രൈം സ്ക്വാഡ് പയ്യന്നൂരിനടുത്ത മാത്തിലിലെ ചൂരലിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചൂ​ര​ലി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്. മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 11 കേ​സു​ക​ളി​ലാ​ണ് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ​നി​ന്ന് കു​റു​വാ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ത​മി​ഴ്നാ​ട് ശി​വ​ഗം​ഗ സ്വ​ദേ​ശി മാ​രി​മു​ത്തു, മ​ധു​ര സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് താ​മ​സ​ക്കാ​ര​നു​മാ​യ ത​ങ്ക​പ്പാ​ണ്ടി, ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ശെ​ൽ​വി പാ​ണ്ഡ്യ​ൻ എ​ന്നി​വ​രാ​യി​രു​ന്നു നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മോ​ഷ​ണ​സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ രാ​ജ​ൻ. പ​ക​ല്‍​സ​മ​യ​ത്ത് ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നെ​ത്തു​ന്ന​വ​രെ പോ​ലെ ന​ടി​ച്ച് മോ​ഷ​ണം ന​ട​ത്താ​നു​ള്ള വീ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യാ​ണ് ഇ​വ​ർ മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന കു​റു​വാ​സം​ഘം വാ​തി​ൽ ത​ക​ർ​ത്തും വീ​ട്ടി​ലു​ള്ള​വ​രെ ആ​ക്ര​മി​ച്ച് മൃ​ത​പ്രാ​യ​രാ​ക്കി​യു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്താ​റ്. വീ​ടി​ന്‍റെ പു​റ​ത്തു​ള്ള പൈ​പ്പു​ക​ൾ തു​റ​ന്നി​ടു​ക​യും വീ​ട്ടു​കാ​ർ പൈ​പ്പ് പൂ​ട്ടാ​നാ​യി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ആ​ക്ര​മി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​തും ചെ​റി​യ കു​ട്ടി​ക​ളു​ടെ ശ​ബ്ദ​മു​ണ്ടാ​ക്കി​യ​ശേ​ഷം വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ക്കു​ന്പോ​ൾ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ പ​തി​യി​രു​ന്ന് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​രു​ന്ന​തും ഇ​വ​രു​ടെ രീ​തി​യാ​ണ്.

രാ​ത്രി​യി​ൽ വീ​ടി​ന് പു​റ​ത്തു​ള്ള പൈ​പ്പു​ക​ൾ തു​റ​ന്നി​ട്ട് വെ​ള്ള​മൊ​ഴു​കു​ന്ന ശ​ബ്ദ​മോ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലോ വാ​തി​ലു​ക​ൾ തു​റ​ക്ക​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ഉ​ട​ൻ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു