Monday
12 January 2026
23.8 C
Kerala
HomeIndiaഭോപാലിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

ഭോപാലിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാൻ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

RELATED ARTICLES

Most Popular

Recent Comments