Thursday
18 December 2025
24.8 C
Kerala
HomeIndiaമോദിയുടെ വികസന വണ്ടി പിറകോട്ട്: ഗ്യാസ് ഉപേക്ഷിച്ച് അടുപ്പിലേക്ക് മടങ്ങുന്നു ; രാഹുൽ ഗാന്ധി

മോദിയുടെ വികസന വണ്ടി പിറകോട്ട്: ഗ്യാസ് ഉപേക്ഷിച്ച് അടുപ്പിലേക്ക് മടങ്ങുന്നു ; രാഹുൽ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭീമമായ പാചകവാതക വിലവര്‍ധനയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മോദിജിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്. അതിന്റെ ബ്രേക്കുകളും നഷ്ടപ്പെട്ടിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇതിനോടൊപ്പം ഗ്രാമങ്ങളിലെ 42 ശതമാനം പേരും പാചകവാതകത്തിന്റെ ഉപയോഗം നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രം, വെസ്റ്റ് മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലുള്ള 42 ശതമാനം കുടുംബങ്ങള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments