Thursday
18 December 2025
24.8 C
Kerala
HomeKeralaകേരളം കാണാം ഇനി ‘കേരവാനി’ൽ നിന്ന്‌

കേരളം കാണാം ഇനി ‘കേരവാനി’ൽ നിന്ന്‌

കേരളത്തിലെ വിനോദസഞ്ചാര മേഖല പുതിയ തലങ്ങളിൽ ഇടപെടൽ നടത്തുന്നതിന്റെയും കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ആരംഭിച്ച ‘കേരവാൻ കേരള’ പദ്ധതിക്ക്‌ വലിയ സ്വീകാര്യതയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ലഭിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ വകുപ്പുകളെ യോജിപ്പിച്ച് പദ്ധതിയിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കും. 1980 കളിൽ ആരംഭിച്ച ഹൗസ്‌ബോട്ട് ടൂറിസം ജനങ്ങൾ ഏറ്റെടുത്തതുപോലെ ഈ  ടൂറിസം പദ്ധതിയും ജനകീയമാകുമെന്നും മന്ത്രി  പറഞ്ഞു. ഇതോടെ  സാധാരണക്കാർക്കും കാരവൻ പ്രാപ്യമാകും. വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിക്കാം.

നിർമാണപ്രവർത്തനങ്ങൾ നടത്താനാകാത്ത ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി കേരവാൻ പാർക്കുകളും യാഥാർഥ്യമാക്കും. പ്രദേശവാസികൾക്കുകൂടി ഗുണമുണ്ടാകുന്ന രീതിയിലാകും പദ്ധതി. കേരവാൻ കേരള പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കാരവനുകൾക്ക് എഴുപത്തിയഞ്ചു ശതമാനം നികുതി ഇളവും ഗ്രീൻചാനൽ സംവിധാനങ്ങളും നൽകുമെന്ന് മന്ത്രി ആന്റണി രാജു  പ്രഖ്യാപിച്ചു.

കേരവാൻ കേരളയുടെ ഭാഗമായി ബോബി ടൂർസ് ആന്റ് ട്രാവൽസ് നിരത്തിലിറിക്കിയ കേരവാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്‌തു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് എംഡി ബോബി ചെമ്മണ്ണൂർ അധ്യക്ഷനായി. മന്ത്രി മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്‌തു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. കെടിഐഎൽ ചെയർമാൻ കെ ജി മോഹൻലാൽ , ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്‌ടർ ഡി ടി ബിജു എന്നിവർ പങ്കെടുത്തു. തിരുവനന്തപുരത്തെ ഷിറോസും കുടുംബവും ആദ്യ യാത്രികരായി.

RELATED ARTICLES

Most Popular

Recent Comments