കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ; ശ്രീജേഷിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

0
66

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാര ജേതാവ്‌ പി ആർ ശ്രീജേഷിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് അഭിനന്ദനങ്ങൾ. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.