Thursday
18 December 2025
24.8 C
Kerala
HomeKeralaമുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; അടച്ച ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; അടച്ച ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും തുറന്നു. ഇതോടെ ആറു ഷട്ടറുകളിലൂടെ 3005 ഘനയടി വെള്ളം പെരിയാറിലേക്ക്‌ ഒഴുകുന്നുണ്ട്‌.

60 സെന്റിമീറ്റർ വീതമാണ്‌ ഷട്ടറുകൾ ഉയർത്തിയത്‌. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്. 3,131.96 ഘനയടി ജലമാണ് അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്നത്‌. ഇന്നലെ ജലനിരപ്പ് കുറഞ്ഞതോടെ സ്‌പിൽവേയിലെ 5 ഷട്ടറുകൾ തമിഴ്‌നാട് അടച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments