ബംഗാളില്‍ നിലം തൊടാതെ ബി.ജെ.പി; നാല് സീറ്റിലും വന്‍ വിജയം സ്വന്തമാക്കി തൃണമൂല്‍

0
62

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വന്‍ മാര്‍ജിനിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

നാല് സീറ്റുകളിലായി 75 ശതമാനം വോട്ടാണ് തൃണമൂലിന് ലഭിച്ചത്. ദിന്‍ഹത മണ്ഡലത്തില്‍ 1,64,089 വോട്ടുകള്‍ക്കാണ് തൃണമൂല്‍ ജയിച്ചത്. ഗോസാബ മണ്ഡലത്തില്‍ 1,43,051 വോട്ടുകള്‍ക്കാണ് തൃണമൂലിന്റെ ജയം.

ഖര്‍ദാഹയില്‍ 93,832 വോട്ടുകള്‍ക്കും ശാന്തിപൂരില്‍ 64,675 വോട്ടുകള്‍ക്കുമാണ് തൃണമൂല്‍ ജയിച്ചത്. അതേസമയം ബി.ജെ.പിയുടേത് അര്‍ഹിച്ച പരാജയമാണെന്ന് പാര്‍ട്ടി വിട്ട ബാബുല്‍ സുപ്രിയോ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബി.ജെ.പി ബംഗാളില്‍ നേരിട്ടത്.