Wednesday
17 December 2025
30.8 C
Kerala
HomeKeralaജോജുവിന്റെ ജീവനും സ്വത്തിനും കുടുംബത്തിനും ഇനി ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കും

ജോജുവിന്റെ ജീവനും സ്വത്തിനും കുടുംബത്തിനും ഇനി ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കും

നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ.

പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണെന്നും ജോജു ജോര്‍ജ് വഴിതടയല്‍ സമരത്തോട് പ്രതികരിച്ചുവെന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ അദ്ദേഹത്തെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണെന്നും ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.ബി. അനൂപ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ജോജുവിന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

RELATED ARTICLES

Most Popular

Recent Comments