ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസർക്കാർ; വാണിജ്യസിലിണ്ടറിന്‌ 266 രൂപ കൂട്ടി

0
115

തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയിൽ 266 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി. 19 കിലോ സിലിണ്ടറിന് വില ഡൽഹിയിൽ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡൽഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 1950 ആയും, കൊൽക്കത്തയിൽ 2073 രൂപ 50 പൈസയുമായി വർധിച്ചു. ചെന്നൈയിൽ 2133 രൂപയാണ് പുതിയ വില.

ദീപാവലി ആഘോഷവേളയിൽ വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയർത്തിയത് ജനങ്ങൾക്ക് വൻതിരിച്ചടിയാണ്. ഗാർഹിക സിലിണ്ടറിന് വില വർധിപ്പിട്ടില്ല. പെട്രോൽ- ഡീസൽ വിലയും അനിയന്ത്രിതമായി കുതിക്കുകയാണ്. രാജ്യത്ത് പെട്രോൾ വില 121 രൂപ കടന്നു. ഇന്നും ഇന്ധനവിലയിൽ വർധനവ് ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.