രജനികാന്തിനെ​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കി

0
126

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.​ വെള്ളിയാഴ്ച ‘കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍’ എന്ന ശസ്​ത്രക്രിയക്കാണ്​ വി​േധയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം താരം ആശുപത്രി വിടും.

തലക്കറക്കത്തെ തുടര്‍ന്ന് വ്യാഴാഴ്​ച വൈകീട്ടാണ്​ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച്‌​ അടിയന്തിര ശസ്​ത്രക്രിയക്ക്​ വിധേയനാക്കുകയായിരുന്നു.

തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എന്‍ഡാര്‍ട്ടറെക്ടമി. കഴുത്തി​െന്‍റ ഭാഗത്ത്​ തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച്‌ തടസപാളി നീക്കം ചെയ്യുന്നതാണ്​ രീതി. വെള്ളിയാഴ്​ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കി. 50ഒാളം പൊലീസുകാരെയാണ്​ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്​.